എന്‍ എസ് എസിന് രാഷ്ട്രീയമില്ല;നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടായിരിക്കുമെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.എസ്. എസിന്റേത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 149ാമത് മന്നം ജയന്തി ദിനത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്.അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ല. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *