കാഠ്മണ്ഡു: നേപ്പാളിൽ പുതിയ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് (2026 മാർച്ച് 5) ആവേശകരമായി പുരോഗമിക്കുന്നു. രാജ്യത്തെ 77 ജില്ലകളിലായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 5 മണി വരെ തുടരും.ആകെ 65 രാഷ്ട്രീയ പാർട്ടികളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
275 അംഗ പ്രതിനിധി സഭയിലേക്കാണ് (House of Representatives) വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 165 പേരെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും , ബാക്കി 110 പേരെ ആനുപാതിക പ്രാതിനിധ്യ രീതിയിലുമാണ് തിരഞ്ഞെടുക്കുന്നത്. ഏകദേശം 1.89 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇതിൽ പകുതിയിലധികം പേരും 18-നും 40-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് ഏകദേശം 25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

