കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. ഗ്രാമിന് ഒറ്റയടിക്ക് 460 രൂപയും പവന് 3,680 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 1,23,000 രൂപയ്ക്കു മുകളില്‍ നല്‍കണം.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 375 രൂപ വര്‍ധിച്ച് 11,660 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ വര്‍ധിച്ച് 9,080 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണവില ഗ്രാമിന് 190 രൂപ വര്‍ധിച്ച് 5,855 രൂപയായി.

