ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സംസ്ഥാനത്തെ സ്വര്‍ണവില. പവന്റെ വില 1 ലക്ഷവും കടന്ന് മുന്നോട്ട് പോയി. അതോടെ സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണം എന്നത് വെറും സ്വപ്നം മാത്രമാണ്. 2025-ല്‍ മാത്രം 50 ശതമാനത്തിന് മുകളിലാണ് സ്വര്‍ണവിലയിലുണ്ടായ കുതിപ്പ്. അടുത്ത വര്‍ഷവും സ്വര്‍ണവില മുകളിലേക്ക് പോയാല്‍ പിന്നെ ജ്വല്ലറികളിലേക്ക് പോകാന്‍ ആളുകള്‍ തയ്യാറായെന്ന് വരില്ല.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 220 രൂപ ഉയര്‍ന്ന് 12,700 രൂപയായി. ഒരു പവന് 1,760 രൂപ ഉയര്‍ന്ന് 1,01,600 രൂപയായി. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 13,855 രൂപയും, പവന് 1,920 രൂപ ഉയര്‍ന്ന് 1,10,840 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 180 രൂപ ഉയര്‍ന്ന് 10,391 രൂപയും, പവന് 1,440 രൂപ ഉയര്‍ന്ന് 83,128 രൂപയുമായി.
സ്വര്‍ണം വാങ്ങുമ്പോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി തുടങ്ങിയ നല്‍കണം. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോള്‍മാര്‍ക്ക് ഫീസും (53.10 രൂപ) ഈടാക്കിയാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,09,930 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,780 രൂപയോളവും ചിലവഴിക്കേണ്ടി വരും

