കൊച്ചി: ചരിത്രക്കുതിപ്പിനു പിന്നാലെ താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് രൂപയും പവന് 5,240 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് രൂപയിലും പവന് 1,25,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 535 രൂപ കുറഞ്ഞ് 12,845 രൂപയിലെത്തി.
വ്യാഴാഴ്ച രാവിലെ ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. പിന്നാലെ വൈകുന്നേരം പവന് 800 രൂപ കുറയുകയും ചെയ്തു.

