റിക്കാർഡ് ഉയരത്തിൽനിന്നു താഴെവീണ് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ ഭേദിച്ച് കുതിച്ചുകയറിയ സ്വർണവില തിരിച്ചിറങ്ങുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയിലും ഗ്രാമിന് 14,145 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,625 രൂപയിലെത്തി.

വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ താഴ്ന്ന് 325 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *