സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: പ്ര​തി​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പു​​​റ​​​ത്തേ​​​ക്ക്. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കു പി​​​ന്നാ​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ശ​​​ബ​​​രി​​​മ​​​ല മു​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീസ​​​ർ മു​​​രാ​​​രി ബാ​​​ബു​​​വി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽനി​​​ന്നു​​​ള്ള സ​​​മ്മ​​​ർ​​​ദ​​​ത്തെത്തുട​​​ർ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തെ​​​ന്നും ഇ​​​താ​​​ണ് പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെത്തി​​​യ​​​തോടെ ഇ​​​ട​​​ക്കാ​​​ല കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​സ്ഐ​​​ടി ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി.

ക​​​ട്ടി​​​ള​​​പ്പാ​​​ളി ക​​​ട​​​ത്തു കേ​​​സി​​​ലും ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി ത​​​ട്ടി​​​ച്ച കേ​​​സി​​​ലും പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി​​​ ബാ​​​ബു​​​വി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു കേ​​​സി​​​ലും ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നാണ് മു​​​രാ​​​രി ബാ​​​ബു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കാ​​​തിരുന്നതോടെ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​മ​​​മാ​​​ണ് മു​​​രാ​​​രി ബാ​​​ബു​​​വി​​​നു ല​​​ഭി​​​ച്ച​​​ത്. ഒ​​​രു കേ​​​സി​​​ൽ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കും ജാ​​​മ്യം ല​​​ഭി​​​ച്ചു. 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത കേ​​​സി​​​ലും ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കും. ഇ​​​ട​​​ക്കാ​​​ല കു​​​റ്റ​​​പ​​​ത്രം പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​ത് കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ജ​​​യി​​​ലി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കും.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ റ​​​ഡാ​​​റി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​പ്പെ​​​ട്ടാ​​​ലു​​​ട​​​ൻ ജാ​​​മ്യം കി​​​ട്ടു​​​ന്ന​​​തി​​​ന്, മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ൾ​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു. എ​​​സ്ഐ​​​ടി​​​ക്കുമേ​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചെ​​​ലു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം പി​​​ന്നീ​​​ടു കോ​​​ട​​​തി​​​യും ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *