വാഷിംഗ്ടൺ ഡി.സി.: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെ നിർമിച്ച ഗോർഡി ഹോവ് അന്താരാഷ്ട്ര പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ട്രംപിൻ്റെ ഭീഷണി.
കാനഡ പൂർണമായും ധനസഹായം നൽകി നിർമിച്ച ഈ പാലം തുറന്നുനൽകുന്നതിന് മുൻപായി, അതിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.കാനഡ അമേരിക്കയെ വ്യാപാര രംഗത്ത് ചൂഷണം ചെയ്യുകയാണെന്നും, അതിന് പകരമായി ഈ പ്രധാന അന്താരാഷ്ട്ര പാലത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കണമെന്നുമാണ് ട്രംപിൻ്റെ ആവശ്യം. വിഷയത്തിൽ കാനഡ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.

