തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശിക നൽകുക, ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു.
കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത സേവനങ്ങളും ബഹിഷ്കരിച്ചു സെക്രട്ടേറിയറ്റ് ധർണ നടത്തി. ഇതോടൊപ്പം അനിശ്ചിതകാല റിലേ സത്യഗ്രഹവും ആരംഭിച്ചു.

