എത്യോപ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും; 50 മരണം, നൂറിലധികം പേരെ കാണാനില്ല

ആഡിസ് അബാബ: എത്യോപ്യയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 50 പേർ മരിച്ചു. അപകടത്തിൽ ഏകദേശം 125 പേരെ കാണാതായതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എത്യോപ്യയിലെ ഗാമോ സോണിലാണ് ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഗാമോ മേഖലയിലെ ഗച്ചോ ബാബ, കമ്പ, ബോങ്കെ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ഡിസാസ്റ്റർ റെസ്പോൺസ് ഡയറക്ടർ മെസ്ഫിൻ മനുഖ അറിയിച്ചു. മണ്ണിനടിയിൽ നിന്ന് ഒരാളെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. തുടർച്ചയായ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *