മെല്ലെ മെല്ലെ മാഞ്ഞുപോയ ഒരായുസ്സ്; സ്നേഹത്തണലായിരുന്ന ‘ഹെം’ ഇനി ഓർമ്മ

ബ്രിസ്‌ബേൻ: ചുറ്റുമുള്ളവർക്ക് വെളിച്ചവും ഊർജ്ജവും പകർന്നുനൽകിയ ഹെലൻ ലിസ്റ്റർ എന്ന ഹെം ഇനി പ്രിയപ്പെട്ടവർക്ക് കണ്ണീരോർമ്മ. വാർദ്ധക്യസഹജമായ മറവിരോഗത്തോട് (ഡിമെൻഷ്യ) പോരാടി ഒടുവിൽ കീഴടങ്ങുമ്പോഴും, ആവേശകരമായ ഒരു ജീവിതത്തിന്റെ ബാക്കിപത്രമാണ് അവർ അവശേഷിപ്പിക്കുന്നത്. ക്വീൻസ്‌ലൻഡിലെ മുൻ ജോക്കി ആർതർ ലിസ്റ്ററുടെ ഭാര്യയായ ഹെലൻ, ഒരു ഹെയർഡ്രെസ്സിംഗ് സലൂൺ ഉടമ, കാറ്ററിംഗ് സംരംഭക, കുതിര ഫാം മാനേജർ, കോളമിസ്റ്റ്, സ്കൂൾ പി. ആൻഡ് സി പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

പ്രാദേശിക ടാഫ് (TAFE) ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റാലിറ്റി വിഭാഗം അധ്യാപികയായും ചാരിറ്റി പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായും ഹെലൻ സജീവമായിരുന്നു. എന്നാൽ തന്റെ അമ്മയെക്കുറിച്ച് മകൾ ആൻജി ലിസ്റ്റിന് പറയാനുള്ളത് മറ്റൊന്നാണ്. “ക്രിസ്മസ് പാർട്ടികൾക്ക് കരോക്കെ മെഷീനുകൾ വാടകയ്ക്കെടുക്കുന്ന, വീട്ടിലെ പൂളിന് ചുറ്റും ഫയർ ഡാൻസർമാരെ അണിനിരത്തി ‘ലുവാവു’ പാർട്ടികൾ നടത്തുന്ന, ആവേശം നിറഞ്ഞൊ ഴുകുന്ന ഒരാളായിരുന്നു അമ്മ. അമ്മയുള്ള മുറികൾ എപ്പോഴും സന്തോഷത്താൽ മുഖരിതമായിരുന്നു.”

തന്റെ കൊച്ചുമക്കൾക്ക് ‘ഗ്രാൻമ’ എന്ന് വിളിക്കപ്പെടാൻ താൽപ്പര്യമില്ലാതിരുന്ന ഹെലൻ, അവർക്ക് എളുപ്പ ത്തിൽ വിളിക്കാനായി സ്വയം സ്വീകരിച്ച പേരായിരുന്നു ‘ഹെം’. എന്നാൽ തന്റെ 50-ാം വിവാഹ വാർഷികാ ഘോഷം വേണ്ടെന്ന് വെച്ചപ്പോഴാണ് ഹെലന്റെ ആരോഗ്യനിലയിൽ മാറ്റങ്ങൾ പ്രകടമായത്. തുടർന്ന് 2023 സെപ്റ്റംബറിൽ മറവിരോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ടര വർഷം ഹെലനും കുടുംബത്തിനും അതിജീവനത്തിന്റെ കഠിനമായ കാലഘട്ടമായിരുന്നു. ഊർജ്ജസ്വലതയുടെ പ്രതീകമായിരുന്ന ഒരാൾ പതിയെ നിശബ്ദതയിലേക്ക് വഴുതിവീഴുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് മകൾ അനുസ്മരിക്കുന്നു. രോഗം മൂർച്ഛിച്ചതോടെ ഭക്ഷണം വിഴുങ്ങാനുള്ള ശേഷി പോലും ഹെലന് നഷ്ടമായി. വിശപ്പുണ്ടായിട്ടും ഭക്ഷണം കഴിക്കാനാവാത്ത ആ അവസ്ഥ ഏറ്റവും ക്രൂരമായിരുന്നുവെന്ന് കുടുംബം പറയുന്നു. പ്രിയപ്പെട്ടവരിൽ നിന്നും മെല്ലെ മെല്ലെ വിടപറഞ്ഞ ആ കാലത്തെ ‘ദ ലോങ്ങ് ഗുഡ്‌ബൈ’ (The long goodbye) എന്നാണ് മകൾ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *