ഹോക്കി ലോകകപ്പ്: ഇന്ത്യൻ വനിതാ ടീമിന് യോഗ്യത

ഹൈദരാബാദ്: 2026 എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പിനുള്ള യോഗ്യത ഇന്ത്യൻ ടീം സ്വന്തമാക്കി. യോഗ്യതാ റൗണ്ട് പൂൾ ബിയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്.

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ വെയിൽസിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത് (4-1). ഈ മത്സരത്തിൽ ഇന്ത്യയ്ക്കായി നവനീത് കൗർ ഹാട്രിക് നേടി തിളങ്ങി.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഇന്ത്യൻ ടീം മെഡൽ റൗണ്ടിലേക്ക് (സെമി ഫൈനൽ) മുന്നേറി.

സെമിയിൽ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളികൾ. മറ്റൊരു സെമി ഫൈനലിൽ ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും ഏറ്റുമുട്ടും.മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് യോഗ്യതയും സെമി ഫൈനൽ പ്രവേശനവും നേടിയ ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *