ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് ഹൗസ് ബോട്ടുകൾ ഭാഗികമായും ഒരു ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. പുന്നമട ഫിനിഷിങ് പോയിന്റിന് സമീപം നിർത്തിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. ഒരു ബോട്ടിൽ നിന്ന് പടർന്ന തീ സമീപത്തെ മറ്റ് ബോട്ടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും അട്ടിമറി സാധ്യതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *