ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും പൊള്ളലേറ്റു ചികിത്സയിലിരിക്കേ മരിച്ചു.നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ ഓട്ടോഡ്രൈവറായ രഘു (54), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഡിസംബര്‍ എട്ടിന് വൈകീട്ട് നാല് മണിയോടെ വീട്ടില്‍ വെച്ചാണ് സുജ സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഭര്‍ത്താവ് രഘു സുജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.
ഇരുവരെയും ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുജയും പിന്നാലെ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി.കുടുംബപ്രശ്നങ്ങളാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

