ഇ​ടു​ക്കി​ക്കാരി ഡി​​​പ്ലോ​​​സെ​​​ന്‍റ​​​റം പാ​​​പ്പി​​​ല്ലോ​​​സം

ആ​​​ല​​​പ്പു​​​ഴ: മ​​​റ​​​യൂ​​​ർ കാ​​​ന്ത​​​ല്ലൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഓ​​​ർ​​​ക്കി​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന പു​​​തി​​​യ സ​​​സ്യം ക​​​ണ്ടെ​​​ത്തി. തെ​​​ക്ക​​​ൻ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ​​ മാ​​​ത്രം കാ​​​ണ​​​പ്പെ​​​ടു​​​ന്ന ഡി​​​പ്ലോ​​​സെ​​​ൻറം എ​​​ന്ന ദേ​​​ശ​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ പെ​​​ടു​​​ന്ന ചെ​​​ടി​​​ക്ക് പൂ​​​വി​​​ന്‍റെ ഘ​​​ട​​​നാ​​​സ്വ​​​ഭാ​​​വം അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ഡി​​​പ്ലോ​​​സെ​​​ന്‍റ​​​റം പാ​​​പ്പി​​​ല്ലോ​​​സം എ​​​ന്ന ശാ​​​സ്ത്ര​​​നാ​​​മം ന​​​ൽ​​​കി.

പാ​​​റ​​​ക​​​ൾ​​​ക്ക് മു​​​ക​​​ളി​​​ലും മ​​​ര​​​ത്തി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലും പ​​​റ്റി​​​പ്പി​​​ടി​​​ച്ചു വ​​​ള​​​രു​​​ന്ന ഇ​​​വ​​​യ്ക്ക് മേ​​​ഖ​​​ല​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ചു നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​ വേ​​​രു​​​ക​​​ളു​​​ണ്ട്. ശാ​​​ഖ​​​ക​​​ളാ​​​യി പി​​​രി​​​യാ​​​ത്ത പൂ​​​ങ്കു​​​ല, വെ​​​ള്ള​​​യും പി​​​ങ്കും ക​​​ല​​​ർ​​​ന്ന പൂ​​​ക്ക​​​ൾ, ദ​​​ള​​​ങ്ങ​​​ളു​​​ടെ ആ​​​കൃ​​​തി എ​​​ന്നി​​​വ​​​കൊ​​​ണ്ടെ​​​ല്ലാം ഈ ​​​ഗ​​​ണ​​​ത്തി​​​ലെ മ​​​റ്റു​​​ ചെ​​​ടി​​​ക​​​ളി​​​ൽ നി​​​ന്ന് ഇ​​​വ വ്യ​​​ത്യാ​​​സ​​​പ്പെ​​​ടു​​​ന്നു. സു​​​ഗ​​​ന്ധ​​​മേ​​​റി​​​യ​​​തും മ​​​നോ​​​ഹ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​വ​​​യു​​​ടെ പൂ​​​ക്ക​​​ൾ.

ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ജൂ​​​ലൈ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് പൂ​​​വി​​​ട്ട് കാ​​​യ​​​ക​​​ൾ വി​​​ള​​​യു​​​ന്ന​​​ത്. ആ​​​ല​​​പ്പു​​​ഴ സ​​​നാ​​​ത​​​ന ധ​​​ർ​​​മ കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഡോ. ​​​ജോ​​​സ് മാ​​​ത്യു, പാ​​​ലാ രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി എ.​​​കെ. പ്ര​​​ദീ​​​പ്, വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​റി​​​ലെ ജോ​​​നാ​​​സ് ഓ​​​ർ​​​ക്കി​​​ഡേ​​​റി​​​യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യ മാ​​​ത്യു ജോ​​​സ് മാ​​​ത്യു, ക​​​ല്പ​​​റ്റ എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ൻ റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​നി​​​ലെ സ​​​ലിം പി​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഗ​​​വേ​​​ഷ​​​ണ​​​സം​​​ഘ​​​മാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ലി​​​നു പി​​​ന്നി​​​ൽ. സ്പീ​​​ഷി​​​സ് എ​​​ന്ന ശാ​​​സ്ത്ര ജേ​​​ർ​​​ണ​​​ലി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പി​​​ൽ മു​​​ഖ​​​ലേ​​​ഖ​​​ന​​​മാ​​​യി ക​​​ണ്ടെ​​​ത്ത​​​ൽ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ബ​​​ന്ധം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *