ഭക്ഷ്യ-കാർഷിക മേഖലയിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബിസിനസ് സംഗമം; സിഡ്‌നിയിലും മെൽബണിലും സുവർണ്ണാവസരം


സിഡ്‌നി/മെൽബൺ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-കാർഷിക മേഖലകളിൽ വൻകിട ബിസിനസ് സംഗമം (B2B Meet) സംഘടിപ്പിക്കുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (FIEO), സിഡ്‌നിയിലെയും മെൽബണിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ (AIBC) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള മുപ്പതിലധികം പ്രമുഖ കമ്പനികൾ ഈ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ പ്രാദേശിക വ്യാപാരികൾക്കും സംരംഭകർക്കും ഇന്ത്യൻ വിതരണക്കാരുമായി നേരിട്ട് സംവദിക്കാനും പുതിയ ബിസിനസ് കരാറുകളിൽ ഏർപ്പെടാനുമുള്ള മികച്ച അവസരമാണിത്.
പരിപാടിയുടെ വിശദാംശങ്ങൾ

സിഡ്‌നി (Sydney)

തീയതി: 2026 ഫെബ്രുവരി 23, തിങ്കളാഴ്ച സ്ഥലം: ഹിൽട്ടൺ സിഡ്‌നി (Hilton Sydney), സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ

മെൽബൺ (Melbourne)

തീയതി: 2026 ഫെബ്രുവരി 26, വ്യാഴാഴ്ച, സ്ഥലം: ഹിൽട്ടൺ മെൽബൺ (Hilton Melbourne) സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ സൗജന്യ രജിസ്‌ട്രേഷൻ

ഈ ബിസിനസ് സംഗമത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്.താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി താൽപ്പര്യമുള്ളവർക്ക് പേര് വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്. ലിങ്ക്: https://www.surveyhero.com/s/AustraliaBSM . ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണക്കാരെ തേടുന്നവർക്കും പുതിയ വിപണികൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *