‘ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുന്നു’; സമാധാന ചർച്ച വേണമെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് അവകാശവാദവുമായി പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്. മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് യുദ്ധത്തിന് മുതിരാതെ ഇന്ത്യ സമാധാനപരമായ ചർച്ചകൾക്ക് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള മുൻകാല സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ, ഇന്ത്യ വീണ്ടും ആക്രമണത്തിന് തയാറെടുക്കുന്നതായി സർദാരി ആരോപിച്ചു. ഇത്തരം സൈനിക നീക്കങ്ങളിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.യുദ്ധം ഒരു പോംവഴിയല്ലെന്നും പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ അർത്ഥവത്തായ ചർച്ചകൾ വേണമെന്നും പാക് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. “യുദ്ധ നാടകങ്ങളിൽ” നിന്ന് മാറി സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാൻ ഇന്ത്യ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായി തുടരുന്നതിനിടയിലാണ് സർദാരിയുടെ ഈ പ്രസ്താവന വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *