കൊളംബോ : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും ഒടുവിൽ 2026 ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് വേദിയും തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെൻ്റിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (PCB) ഐസിസി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാകിസ്ഥാൻ മത്സരിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ സമയം രാത്രി 7.30 ക്കാണ് മത്സരം നടക്കുന്നത്.

