ന്യൂഡൽഹി: ചൈനയ്ക്കുശേഷം ഏറ്റവും കൂടുതൽ 5ജി വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറിയെന്നു കേന്ദ്രം.
40 കോടി വരിക്കാരോടെ ലോകത്തിൽ ഏറ്റവും കൂടുതൽ 5ജി വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും 5ജി വരിക്കാർ ഏറ്റവും വേഗത്തിൽ വർധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ 5ജി വ്യാപ്തിയിലും വേഗതയിലും ഡിജിറ്റൽ പരിവർത്തനത്തിലും പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ 85 ശതമാനം ജനങ്ങളിലും ഇപ്പോൾ 5ജി സേവനങ്ങളെത്തുന്നുണ്ടെന്നാണ് കണക്ക്.

