മുംബൈ: ഓസ്്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പുരുഷ ഏകദിന ടീം ഈ മാസം പതിനഞ്ചിനു യാത്ര തിരിക്കും. രണ്ടു ബാച്ചായിട്ടായിരിക്കും ടീമിന്റെ യാത്ര. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19ന് പെര്‍ത്തിലാണ് നടക്കുക. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുക. ശേഷിക്കുന്ന ടീം അംഗങ്ങള്‍ മുംബൈയില്‍ നിന്നും.
ഓസ്ട്രേലിയന്‍ പര്യടനം കഴിയുന്നതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍ നിന്നു വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കി പകരം ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചിരിക്കുകയാണിപ്പോള്‍. ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ഏകദിനത്തില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മാന്യമായി കളം വിടുന്നതാണ് നല്ലതെന്ന് രോഹിതിന് ഉപദേശം കിട്ടിയിരിക്കുകയാണെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് കളിക്കുന്ന ആവസാനത്തെ അന്താരാഷ്ട്ര മത്സരമാകും ഇത്തവണ ഓസ്ട്രേലിയയില്‍ നടക്കുക.
ഇന്ത്യന്‍ ടീം 15ന് ഓസ്ട്രേലിയയിലേക്ക്, രോഹിത് അവസാന അന്താരാഷ്ട്ര കളിക്ക്

