കാനഡയിൽ ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കുത്തേറ്റു മരിച്ചു

ലസല്ലെ : കാനഡയിലെ ഒന്റാറിയോയിലുള്ള ലസല്ലെയിൽ ഇന്ത്യൻ വംശജയായ നാൻസി ഗ്രെവാൾ കുത്തേറ്റു മരിച്ചു. ഈ മാസം മൂന്നാം തീയതിയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ലസല്ലെ പൊലീസ് അറിയിച്ചു.

പഞ്ചാബിൽ നിന്നുള്ള വ്യക്തിയായ നാൻസി, കാനഡയിൽ നഴ്സിംഗ് ബിരുദധാരിയായിരുന്നു. ഒപ്പം രണ്ട് കമ്പനികളിൽ ജോലി ചെയ്തു വരികയായിരുന്നു.ഖലിസ്ഥാൻ പ്രസ്ഥാനത്തെയും അതിന്റെ നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ നാൻസി രൂക്ഷമായി വിമർശിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി നാൻസിയുടെ മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *