സിഡ്‌നി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി; ഓസ്ട്രേലിയന്‍ ജനതയ്ക്ക് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു

സിഡ്‌നി ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഈ സംഭവത്തെ ”ക്രൂരമായ ഭീകരാക്രമണം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓസ്ട്രേലിയന്‍ ജനതയ്ക്ക് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

”ഹനുക്ക ആഘോഷങ്ങളുടെ ആദ്യ ദിവസത്തില്‍ ബോണ്ടി ബീച്ചില്‍ നടന്ന ഭയാനകമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആഘോഷങ്ങളില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണം അതീവ ദുഃഖകരമാണ്.” പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ,ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു.”

”ഈ ദുഃഖകരമായ സമയത്ത് ഞങ്ങള്‍ ഓസ്ട്രേലിയന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു ‘ഭീകരവാദത്തോട് ഇന്ത്യയ്ക്ക് ‘സീറോ ടോളറന്‍സ്’ നിലപാടാണുള്ളത്. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങള്‍ക്കുമെതിരായ പോരാട്ടത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.”

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ (X) വഴിയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സമാനമായ രീതിയില്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *