അബുദാബി: അബുദാബിയിൽനിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രക്കാരെ വട്ടംകറക്കി ഇൻഡിഗോ എയർലൈൻസ്. നാലു മണിക്കൂറോളം വൈകിയാണ് അബുദാബി-കണ്ണൂർ വിമാനം പുറപ്പെട്ടത്. വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ഇൻഡിഗോയുടെ 6E 1434 വിമാനമാണ് വൈകിയാത്.യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സാങ്കേതിക തരാറുണ്ടെന്നും വിമാനം വൈകുമെന്നും അപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.
നാലു മണിക്കൂറോളം വൈകി.ഒടുവിൽ വിമാനം കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്.സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150-ൽ അധികം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.

