സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ൽ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി

ക​ൽ​പ്പ​റ്റ: സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി. 2025 ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. ഉ​ത്ത​ര​വി​ലെ ‘വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​മി​യു​ണ്ടെ​ങ്കി​ൽ ആ​യ​ത് ഒ​ഴി​വാ​ക്കി’ എ​ന്ന ഭാ​ഗം ഭേ​ദ​ഗ​തി​യി​ലൂ​ടെ നീ​ക്കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ശ്മ​ശാ​ന​ങ്ങ​ളും 1990 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് നി​ല​വി​ലു​ള്ള​താ​ക​ണം എ​ന്ന വ്യ​വ​സ്ഥ ‘2008 ഓ​ഗ​സ്റ്റ് 25ന് ​മു​മ്പ് നി​ല​വി​ലു​ള്ള​താ​ക​ണം’ എ​ന്ന് ഭേ​ദ​ഗ​തി ചെ​യ്തു.

സെ​റ്റി​ൽ​മെ​ന്‍റ് ര​ജി​സ്റ്റ​റി​ൽ പേ​രു​ള്ള ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​തി​ന് പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന്യാ​യ​വി​ല​യു​ടെ അ​ഞ്ച് ശ​ത​മാ​നം ഈ​ടാ​ക്ക​ണം. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​മ്പ് കൈ​വ​ശ​മു​ള്ള ഭൂ​മി​ക്ക് ന്യാ​യ​വി​ല​യു​ടെ 10 ഉം ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​വും 1971 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ന്പും ഉ​ള്ള​തി​ന് 15 ഉം 1971 ​ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ശേ​ഷ​വും 1990 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തി​ന് 50 ശ​ത​മാ​ന​വും നി​ര​ക്ക് ഈ​ടാ​ക്ക​ണം.

1990 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷ​വും 2000 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പും കൈ​വ​ശ​മു​ള്ള ഭൂ​മി പ​തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് ന്യാ​യ​വി​ല​യും 2000 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷ​വും 2008 ഓ​ഗ​സ്റ്റ് 25ന് ​മു​ന്പും കൈ​വ​ശ​മു​ള്ള​തി​ന് ക​ന്പോ​ള​വി​ല​യും ഈ​ടാ​ക്ക​ണം. നി​ല​വി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​മി​ക്ക് ക​മ്പോ​ള​വി​ല​യാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *