മനുഷ്യ ശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ പ്ലാസ്റ്റിക് ഡമ്മിയാണ് കത്തിക്കാനായി കൊണ്ടുവന്നത്
ലക്നൗ: മരിച്ചുവെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി 50 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു.ഉത്തര്‍പ്രദേശിലെ ഹാപുരിലെ ഗര്‍മുക്തേശ്വര്‍ ഗംഗാഘട്ടിലാണ് സംഭവം.ഇതിന്റെ ഭാഗമായി മരണാനന്തര ചടങ്ങും നടത്തി. ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുമ്പ് നാട്ടുകാരിലൊരാള്‍ക്ക് തോന്നിയ സംശയമാണ് കള്ളത്തരം പൊളിച്ചത്.മനുഷ്യ ശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ പ്ലാസ്റ്റിക് ഡമ്മിയാണ് കത്തിക്കാനായി കൊണ്ടുവന്നത്.
ഗംഗാഘട്ടിലെ പതിവ് ആചാരങ്ങളൊന്നും പാലിക്കാതെ, തിരക്കിട്ട് ചിതക്ക് തീ കൊടുക്കാന്‍ ഒരുങ്ങിയ സംഘം നാട്ടുകാരില്‍ സംശയമുണ്ടാക്കി. തുടര്‍ന്നാണ് മൃതദേഹം അടങ്ങിയ തുണിക്കെട്ട് തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. കള്ളത്തരം പിടികൂടിയതോടെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.സംഭവത്തില്‍ കമല്‍ സൊമാനി, ഉത്തം നഗര്‍ സ്വദേശിയായ സുഹൃത്ത് ആശിഷ് ഖുരാന എന്നിവര്‍ അറസ്റ്റിലായി.
50 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്നത് തീര്‍ക്കാനാണ് സുഹൃത്തുക്കള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. ഒരു വര്‍ഷം മുമ്പ് തന്റെ മുന്‍ ജീവനക്കാരനായ അന്‍ഷുല്‍ കുമാറിന്റെ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ അറിയാതെ ഉപയോഗിച്ച് 50 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയും കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്‍ഷുലിന്റെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ജീവനോടെ വീട്ടില്‍ ഉണ്ടായിരുന്നു. തന്റെ പേരില്‍ ഇത്തരത്തിലൊരു ഇന്‍ഷുറന്‍സ് പോളിസി ഉളള കാര്യമോ അതിന്റെ പ്രീമിയം മുടങ്ങാതെ അടച്ചിരുന്നതിനെക്കുറിച്ചോ അന്‍ഷുലിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല
Get the most relevant and reliable Malayalam news.
https://chat.whatsapp.com/Im1jGh0MgiPA0QotzsiTlB

