കൊച്ചി: ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ സമ്മിറ്റ് സംഘടിപ്പിക്കുന്നു.31 മുതൽ ഫെബ്രുവരി ഒന്ന് തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും.
സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

