എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം നിക്ഷേപക സംഗമം സംഘടിപ്പിച്ചു

എറണാകുളം : എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം നിക്ഷേപക സംഗമം സംഘടിപ്പിച്ചു. പത്തടിപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടന്ന സംഗമം കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എറണാകുളം ജില്ലയുടെ വ്യവസായ മേഖലയിൽ 7410 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ സാധിച്ചുവെന്ന് വ്യവസായ അദ്ദേഹം പറഞ്ഞു. 15 വർഷത്തിനുള്ളിൽ കേരളം ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

സംഗമത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ‘ബിയോണ്ട് കോംപറ്റീഷൻ: എ ന്യൂ ഗ്രോത്ത് സ്ട്രാറ്റജി’ എന്ന വിഷയത്തിൽ ഡോ. പി.പി. വിജയനും, ഇൻവെസ്റ്റ്മെന്റ് പ്രൊജക്റ്റ് പ്രിപ്പറേഷൻ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. സ്വപ്നയും, ഡി.ഐ.സി ഫെസിലിറ്റേഷൻ സപ്പോർട്ടിനെക്കുറിച്ച് മാനേജർ അനീഷ് മാനുവലും സംസാരിച്ചു. സംരംഭകരുടെ പ്രോജക്റ്റുകൾ വിശദമായി ചർച്ച ചെയ്യുന്ന പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി നടന്നു.

കൊച്ചിൻ ഇഞ്ചിയുടെയും ആലപ്പി മഞ്ഞളിന്റെയും പുനരുജ്ജീവന സെമിനാറിന് തുടക്കമായി
എറണാകുളം: പ്രശസ്തമായ കൊച്ചിൻ ഇഞ്ചി, ആലപ്പി മഞ്ഞൾ എന്നിവയുടെ ഉത്പാദനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് കേരള കാർഷിക സർവകലാശാലയും അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സെമിനാറിന് തുടക്കമായി.സെമിനാറിന്റെ ഉദ്ഘാടനം കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ. ബി. അശോക് നിർവഹിച്ചു.

മികച്ചയിനം കൊച്ചിൻ ഇഞ്ചി, ആലപ്പി മഞ്ഞൾ എന്നിവയുടെ വിത്തുകൾ ചടങ്ങിൽ എഫ്.പി.ഒ.കൾക്ക് (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനേസേഷന്‍) കൈമാറി. ഗവേഷണ പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരായ ആശാ തങ്കച്ചൻ, പി. ജെ. ജോസഫ്, ബേബി സിറിയക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഇഞ്ചി, മഞ്ഞൾ കൃഷിഎന്നിവയുടെ ശാസ്ത്രീയ പരിപാലന മുറകളെ ആസ്പദമാക്കി വിവിധ സാങ്കേതിക സെഷനുകളും നടന്നു

Leave a Reply

Your email address will not be published. Required fields are marked *