ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലേക്ക് മറ്റൊരു വിമാനവാഹിനി കപ്പലിനെ കൂടി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനിയുടെ നേതൃത്വത്തിലുള്ള നാവിക സന്നാഹമാണ് സർവസജ്ജമായിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ ഉത്തരവ് ലഭിച്ചാൽ ഈ കപ്പലുകൾ ഉടൻ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടും.
80-ഓളം യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള ‘ജോർജ് എച്ച്.ഡബ്ല്യു ബുഷ്’ വിമാനവാഹിനിക്കൊപ്പം ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച അകമ്പടി കപ്പലുകളും ഉണ്ടാകും. നിലവിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളെ നിയന്ത്രിക്കണമെന്നും ആണവ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം ഉപരോധങ്ങൾ നീക്കിയാൽ ആണവ പദ്ധതി നിയന്ത്രിക്കാമെന്ന് സമ്മതിക്കുമ്പോഴും, മിസൈൽ ശേഷി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു.
ട നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

