ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.പ്രക്ഷോഭങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.പന്ത്രണ്ടോളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായും വാര്‍ത്തകളുണ്ട്.2026 ജനുവരി 16-ലെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 3,400 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം 18,000-ത്തോളം പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന വിവരം.പരിക്കേറ്റവരെക്കൊണ്ട് ഇറാനിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കുന്നുകൂടിക്കിടക്കുന്നതായും മരുന്നുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ഇത് മാര്‍ച്ച് വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.

