ടെഹ്റാൻ: 2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ലെന്ന് കായികമന്ത്രി അഹ്മദ് ഡോണിയമാലി അറിയിച്ചു. ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.തങ്ങളുടെ നേതാവിനെ അഴിമതി ഭരണകൂടം വധിച്ചതിലും, അമേരിക്കയുടെ വ്യോമാക്രമണത്തിലും പ്രതിഷേധിച്ചാണ് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് കായികമന്ത്രി വ്യക്തമാക്കി. യാതൊരു കാരണവശാലും ഈ സാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ഫിഫ ലോകകപ്പ് യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇറാൻ

