ബാഗ്ദാദ്: ഇറാക്കി സായുധസംഘമായ കതൈബ് ഹിസ്ബുള്ള തടങ്കലിലാക്കിയിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണിനെ വിട്ടയച്ചു. കഴിഞ്ഞയാഴ്ച ബാഗ്ദാദിലെ തെരുവിൽ നിന്നാണ് ഇറാൻ പക്ഷപാതികളായ സായുധസംഘം ഷെല്ലിയെ തട്ടിക്കൊണ്ടുപോയത്.തുടക്കത്തിൽ മാധ്യമപ്രവർത്തക തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന കാര്യം സായുധസംഘം സമ്മതിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധനേടിയ ഈ സംഭവത്തിന് ഒടുവിലാണ് ഇപ്പോൾ അവരെ മോചിപ്പിച്ചിരിക്കുന്നത്. മോചനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അമേരിക്കൻ മാധ്യമപ്രവർത്തകയെ വിട്ടയച്ച് ഇറാക്കി സായുധസംഘം

