ഐ എസ് ബന്ധം: യുപിയിൽ ഡെന്റൽ വിദ്യാർത്ഥി ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

ലഖ്‌നൗ: നിരോധിത ഭീകരസംഘടനയായ ഐഎസ് മായി (ISIS) ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ രണ്ടാം വർഷ ബി.ഡി.എസ് (BDS) വിദ്യാർത്ഥിയെ ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. സഹാറൻപൂർ സ്വദേശിയായ ഹാരിഷ് അലി എന്ന യുവാവാണ് പിടിയിലായത്. മൊറാദാബാദിൽ നിന്നാണ് ഇയാളെ എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയും ഇയാൾ ഐസിസ് അനുകൂല ഗ്രൂപ്പുകൾ സൃഷ്ടിച്ചിരുന്നു. “അൽ-ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ” (Al-Ittihad Media Foundation) എന്ന പേരിൽ സ്വന്തമായി ഒരു ഗ്രൂപ്പ് രൂപീകരിച്ച് ഐസിസ് അജണ്ടകൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമിച്ചതായി എടിഎസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *