ഇറാന്റെ എണ്ണശേഖരങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം; മേഖലയിൽ യുദ്ധം രൂക്ഷമാകുന്നു

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നുകൊണ്ട്, ഇറാന്റെ എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ശനിയാഴ്ച (2026 മാർച്ച് 7) രാത്രിയോടെ ടെഹ്‌റാനിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇറാന്റെ ഊർജ്ജ മേഖലയ്ക്ക് നേരെ ഈ യുദ്ധത്തിൽ ആദ്യമായാണ് ഇത്തരമൊരു നേരിട്ടുള്ള ആക്രമണം ഉണ്ടാകുന്നത്. തെക്കൻ ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രദേശം വലിയ തീപിടുത്തത്തിന് സാക്ഷ്യം വഹിച്ചതായും ആകാശത്തേക്ക് വൻതോതിൽ പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.എണ്ണ ശുദ്ധീകരണ ശാലയുടെ പ്രധാന പ്ലാന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഐ.എൽ.എൻ.എ അറിയിച്ചു. എന്നാൽ സംഭരണശാലകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം ആഗോള വിപണിയിലും ചലനമുണ്ടാക്കി. എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *