ടെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം പുതിയ തലത്തിലേക്ക്. ഇറാന്റെ അത്യാധുനിക പരിശീലന യുദ്ധവിമാനമായ ‘യാക്-130’ (Yak-130) ഇസ്രായേലിന്റെ എഫ്-35 (F-35 Adir) സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.ഇസ്രായേൽ വ്യോമാതിർത്തിക്ക് സമീപം വെച്ചാണ് ഇറാനിയൻ വിമാനത്തെ തകർത്തതെന്നാണ് സൂചന.
റഷ്യൻ നിർമ്മിത വിമാനമായ യാക്-130, പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനും ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഇസ്രായേലിന് ഭീഷണിയാണെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി.ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്-35 ഉപയോഗിച്ചാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാൻ ശേഷിയുള്ള ഈ വിമാനം ഇസ്രായേലിന്റെ വ്യോമ പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്.

