ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് ഗവൺമെന്റ് ഹൗസിൽ ഉജ്ജ്വല സ്വീകരണം

കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എത്തിയ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് കാൻബറയിലെ ഗവൺമെന്റ് ഹൗസിൽ ഉജ്ജ്വല സ്വീകരണം നൽകി. ഗവർണർ ജനറൽ സാം മോസ്റ്റിന്റെ ആതിഥേയത്വത്തിൽ നടന്ന ചടങ്ങിൽ പ്രഥമ വനിത മിഷേൽ ഹെർസോഗും പങ്കെടുത്തു.

യാരലുമ്ലയിലെ ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രസിഡന്റിന് ആചാരപരമായ സ്വീകരണമാണ് (Ceremonial Welcome) നൽകിയത്. ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ (ADF) പ്രത്യേക ഓണർ ഗാർഡ് അദ്ദേഹം പരിശോധിച്ചു. തുടർന്ന് നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോള വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

ഈ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആന്തണി ആൽബനീസിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നതും ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്

Leave a Reply

Your email address will not be published. Required fields are marked *