ഹോങ്കോംഗ് : ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യ നേതാവും ആപ്പിൾ ഡെയ്ലി പത്രത്തിൻ്റെ ശതകോടീശ്വരനുമായ ജിമ്മി ലായിക്ക് (78) 20 വർഷം കഠിനതടവ് വിധിച്ച് കോടതി. വിദേശശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ദേശസുരക്ഷ അപകടത്തിലാക്കിയെന്നും ആരോപിച്ചാണ് ചൈനീസ് ഭരണകൂടം ലായിക്കെതിരെ നടപടിയെടുത്തത്.
2020 മുതൽ അദ്ദേഹം ജയിലിലാണ്.ദേശസുരക്ഷ അപകടത്തിലാക്കിയെന്ന ആരോപണത്തിൽ അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കഴിഞ്ഞവർഷം അവസാനം വിധിച്ചിരുന്നതാണ്. ഇന്നലെ ശിക്ഷ വിധിക്കുകയായിരുന്നു. ദേശസുരക്ഷ അപകടത്തിലാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണിതെന്ന് ചൈനീസ് അനുകൂല ഭരണകൂടം വ്യക്തമാക്കി.

