കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ‘ഐആർഐഎസ് ലവാൻ’ (IRIS Lavan)-ന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിന് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി. ശങ്കർ, ക്യാമറാമാൻ എസ്. മണി, ബോട്ടിന്റെ ഡ്രൈവർ പി. വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്.തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് (CISF) ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് തടയുകയും പിന്നീട് ഹാർബർ പോലീസിന് കൈമാറുകയുമായിരുന്നു. ഇവർക്കെതിരെ കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
കൊച്ചി തുറമുഖത്ത് ഇറാനിയൻ പടക്കപ്പലിന്റെ ദൃശ്യം പകർത്തി; മാധ്യമപ്രവർത്തകർ അറസ്റ്റിൽ

