ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് സൂര്യകാന്ത്. ഹരിയാനയില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. പതിനാലു മാസത്തോളം ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിക്കുന്നതിനു സാധിക്കും. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായും ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് സുപ്രീം കോടതിയിലെത്തുന്നത്.

