മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഏകദിനത്തില്‍ നിന്നും പുറത്തായതോടെ പുതിയ ക്യാപ്റ്റനെ തേടുകയാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും ഗില്ലിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് നേരത്തെ തന്നെ പുറത്താകുകയും ചെയ്തിരിക്കുന്നു. ഇതോടെയാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേര്‍ന്നത്.
നിലവില്‍ ടെസ്റ്റ് ടീമിനെ ഋഷഭ് പന്താണ് നയിക്കുന്നതെങ്കിലും ഏകദിനത്തില്‍ മറ്റൊരു നായകനെ ഉറപ്പിക്കാനാണഅ ബിസിസിഐയില്‍ നീക്കം. സീനിയര്‍ താരം കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍സിയിലേക്ക് തിരികെയെത്തുമെന്നാണ് നിലവിലെ സൂചനകള്‍. നവംബര്‍ മുപ്പതിന് റാഞ്ചിയിലെ മത്സരത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലേക്ക് മുന്‍ നായകരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മടങ്ങിയെത്തുമെങ്കിലും ക്യാപ്റ്റന്‍സി കിട്ടാന്‍ സാധ്യത കുറവാണെന്നു വിലയിരുത്തപ്പെടുന്നു. അതോടെയാണ് കെ എല്‍ രാഹുലിന്റെ പേര് വീണ്ടും മുന്നിലേക്കു വരുന്നതും.

