കാലവും കാഴ്ചയും

കാലം എന്ന വാക്കു പറയാതെ ഒരു ദിവസം മുന്നോട്ടു പോകാൻ കഴിയില്ല. അതിനു തെളിവാണ് ഒരാൾ പഴയ കാലത്തു പറയുന്ന വാക്ക്
കാലത്തെ എഴുന്നേൽക്കണം നേരത്തെ പോകണം വൈകി എഴുന്നേറ്റു
മോന്തിക്ക് അഥവാ സന്ധ്യ യ്ക്ക് വരും എന്നൊക്കെ പറയുന്നത്.

ഇവിടെ എല്ലാറ്റിനും സാക്ഷി കാലമാണ്. ഒരു കുടുംബം തറവാട്ടിൽ നിന്നും കൂട്ടുകുടുംബമായും അറിയപ്പെട്ട ശേഷം അണുകുടുംബത്തിലേക്കും അതും കഴിഞ്ഞു നാനോ അഥവാ ഏകാകി എന്ന് പറയാമോ എന്നറിയില്ല ആ സംസ്കാരത്തിലേക്കും എത്തിപ്പെട്ടപ്പോൾ എല്ലാവരും കൗമാര ക്കാരോട് ചോദിക്കുന്ന ചോദ്യമുണ്ട് എന്താ കല്യാണ പ്രായമായില്ലേ ആരെങ്കിലും ഉണ്ടോ? നിനക്ക് എവിടെയെങ്കിലും നോക്കിക്കൂടെ? എന്നൊക്കെ.അടുത്ത നിമിഷത്തിൽ പറയും ഇന്നലെ ഒരു പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടി ഉണ്ടായിരുന്നു കല്യാണം ഉറപ്പിച്ചു എന്നൊക്ക ഏതൊക്കെ കേൾക്കണം ഈ സമൂഹത്തിൽ നിന്നും ഒരാൾ. അവസ്ഥ അതും മാറി. ആരും ആരോടും ഒന്നും പറയാതായി. മുന്നേറ്റം കാണാതായി. മനസ്സ് ഒരു തുരുത്തിൽ അകപ്പെട്ട പോലെ ആയി ജീവിതം. ഇനി. അപ്പോൾ എളുപ്പത്തിൽ എത്തിപ്പെടുന്ന മാർഗ്ഗമാണ് കാലത്തിന്റെ കൂടെ സഞ്ചരിക്കാതെ കാലത്തിന്റെ ഇരുൾ കൂട്ടിലേക്ക് പോയ്‌ മറയാനുള്ള ആഗ്രഹം. അവിടെ അയാൾക്ക് ശരി തെറ്റുകൾ ഇല്ല. വലിപ്പ ചെറുപ്പങ്ങൾ ഇല്ല. ജാതി മത വർണ്ണ വർഗ്ഗങ്ങൾ ഇല്ല ദേശവും കാലവും ഭാഷയും ഇല്ല. കേവലം ഇരുൾ പരപ്പുകൾ മാത്രം.
ഇവിടെയാണ് നാം ഇടപെടൽ നടത്തേണ്ടത്. സ്നേഹം ഒരു ബാധ്യത ചങ്ങല എന്ന രൂപത്തിൽ വരാതെ ഹൃദയത്തിൽ നിന്നും ഹൃദയത്തോട് സംവദിക്കുമ്പോൾ ഉണ്ടായ വാക്കുകളും പദങ്ങളും കൂടിച്ചേർന്നുള്ള വയാണ് ഇതിഹാസവും പുരാണങ്ങളും വേദങ്ങളും വിവിധങ്ങളായ മത ഗ്രന്ഥങ്ങളും. അതു വായിക്കാനും മനസ്സിലാക്കാനും ഉള്ള മാനസികമായി ഉള്ള അവസ്ഥ സമയത്തിന്റെ തിക്കിലും തിരക്കിലും പെട്ട് കൈമോശം വരുമ്പോൾ അതു മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനോ അതു കേൾക്കുന്ന കേൾവിക്കാരനോ ഇല്ലാത്ത അർഹിക്കുന്ന പരിഗണന പ്രായമായവർക്ക് ലഭിക്കാത്ത ഒരു കാലം ആ കാലത്താണ് നാം ജീവിക്കുന്നത്.

നാം എത്ര ഫോട്ടോ എടുക്കുന്നു ഒരു ദിവസം അറിയില്ല. അതു ഒരിക്കലും പഴയ കാലഫോട്ടോ പോലെ ചുവരുകളിൽ കാണില്ല. മനസ്സിലും ഉണ്ടാകുന്നില്ല.
കാലത്തിനൊപ്പം ഇതൊക്കെ ഭാവിയിൽ മറവിയിൽ പോയില്ല യെങ്കിലും ഒരു വ്യക്തിയും അവന്റെ സ്വകാര്യ സ്നേഹവും മറ്റൊരാളും അറിയാതെ കുഴിച്ചു മൂടപ്പെടുന്നു.

കാലം കഴിഞ്ഞും ഓടുന്ന ഘടികാരം നാം മാറ്റി അടുക്കള പുറത്തു സ്ഥാപിക്കുന്നത് പോലെ രക്ഷിതാക്കൾക്ക് ഇന്ന് അർഹിക്കുന്ന സ്നേഹവും പരിഗണയും ലഭിക്കുന്നില്ല പല വീടുകളിലും. അവിടെ ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്ന ബന്ധവും സ്നേഹവും മാത്രമേ മക്കൾക്കും വേണ്ടി വരൂ.

സമൂഹം വ്യക്തികളും കുടുംബവും സ്ഥാപനങ്ങളും കൂടി ചേർന്നു നിലവിൽ വരുമ്പോൾ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താതെ വിലയിരുത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ അവർ സ്വയം പരിഹാസ്യ രാകുമെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു. ഇവിടെ നാം ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മുഴുവൻ കാര്യങ്ങളിലും വാക്കിലും പ്രവർത്തിയിലും കാലത്തിന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ടെന്നു ആരുടെ സഹായമില്ലാതെയും നമുക്ക് സ്വയം മനസ്സിലാക്കാം.
ഒരു നല്ല ലോകത്തിനായി നമുക്ക് കാത്തിരിക്കാം കാലത്തിനൊപ്പം.

– രാജു പിലിക്കോട്

Leave a Reply

Your email address will not be published. Required fields are marked *