വനിതാ വിഭാഗത്തില്‍ ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തില്‍ എന്‍എസ്എ മുക്കവും ജേതാക്കള്‍ വാശിയേറിയ കബഡി മത്സരത്തിന് വേദിയായി ബേപ്പൂര്‍ ബീച്ച്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.വനിതാ വിഭാഗത്തില്‍ ശിവാജി പേരാമ്പ്രയെ പരാജയപ്പെടുത്തി ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തില്‍ സാന്‍ഡ് ഗ്രൗണ്ട് നടുവട്ടത്തിനെ പരാജയപ്പെടുത്തി എന്‍എസ്എ മുക്കവും ജേതാക്കളായി.

ഒന്നാം സ്ഥാനക്കാര്‍ക്ക് 12000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 8000 രൂപയുമാണ് സമ്മാനത്തുക. ബേപ്പൂര്‍ ബീച്ചില്‍ നടന്ന മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് പങ്കെടുത്തത്.മത്സരത്തിന്റ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍ നിര്‍വഹിച്ചു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ഷാജേഷ് കുമാര്‍ അധ്യക്ഷനായി.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്,ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈന്‍,ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

