ചെന്നൈ: തീയറ്ററുകളില്‍ നിന്ന് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ലോ ചാപ്റ്റര്‍ വണ്‍ ചന്ദ്രയ്ക്കു ശേഷം പുതിയ ചിത്രവുമായി കല്യാണി പ്രിയദര്ശന്. കല്യാണി നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ ആരംഭിച്ചു. പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ തിറവിയം എസ് എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്കറും ശ്രീകുമാറും ചേര്‍ന്നാണ്. കല്യാണിയെ കൂടാതെ നാന് മഹാന് അല്ല ചിത്രത്തിലൂടെ പ്രശസ്തയായ ദേവദര്‍ശിനി, വിനോദ് കിഷന് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നിരൂപക പ്രശംസയും തീയറ്ററുകളില്‍ മികച്ച കളക്ഷനും നേടിയ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം പൊട്ടന്‍ഷ്യല്‍ ഫിലിംസ് നിര്‍മിക്കുന്നതാണ് കല്യാണി നായികയായെത്തുന്ന ചിത്രം.

