ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു (ഊർമിള), കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെ പങ്കാളിയായിരുന്ന 45-കാരനായ മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
വിനയിനെ വിവാഹം കഴിക്കാനുള്ള ബിന്ദുവിന്റെ തീരുമാനത്തെ മോഹൻ റാവു എതിർത്തതാണ് കൊലപാതകത്തിന് പ്രകോപനമായത്. ബിന്ദുവും മോഹൻ റാവുവും ദമ്പതികളെന്ന വ്യാജേന മഞ്ജുനാഥ നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഫെബ്രുവരി 19-നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വിനയ് മോഹൻ റാവുവിനെ കത്തി കൊണ്ട് കുത്തുകയും തുടർന്ന് മൂവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

