പത്തനംതിട്ട :വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്ന കന്യാകുമാരി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട സ്വദേശിയായ പ്രകാശിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
സാലമന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു.2017 ഓഗസ്റ്റിലാണ് സംഭവം. സാലമന്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പറമ്പില്‍ ടാപ്പിങ് നടത്തിയിരുന്ന പ്രകാശനെക്കുറിച്ച് ഉടമയോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി.അഡീഷണല്‍ ജില്ലാ ജഡ്ജ് മിനിമോള്‍ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. പിഴ തുകയില്‍ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നല്‍കണം

