കാത്ലീന്‍ ഫോള്‍ബിഗ് ബാല്യകാല സുഹൃത്തായ സിഡോണി മാര്‍ഡനെ വിവാഹം കഴിക്കുന്നു

തന്റെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയന്നെ കുറ്റം ആരോപിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ച കാത്ലീന്‍ ഫോള്‍ബിഗ് ബാല്യകാല സുഹൃത്തിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു.ഒരു കാലത്ത് ‘ഓസ്ട്രേലിയയിലെ ഏറ്റവും മോശം അമ്മ’ എന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടെങ്കിലും ഇപ്പോള്‍ കുറ്റവിമുക്തയായി പുതിയ ജിവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ്.

1989 നും 1999 നും ഇടയില്‍ തന്റെ മൂന്ന് ഇളയ മക്കളായ പാട്രിക്, സാറ, ലോറ എന്നിവരെ കൊലപ്പെടുത്തിയതിനും മൂത്തമകന്‍ കാലേബിനെ കൊലപ്പെടുത്തിയതിനും ജയിലിലടച്ചിരുന്നു.

2023-ല്‍ ന്യൂ സൗത്ത് വെയില്‍സ് കോടതി ക്രിമിനല്‍ അപ്പീല്‍ കുറ്റം തെളിയിക്കുന്നതിലെ ശാസ്ത്രീയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കി ജയില്‍ മോചിതയായി.വിവാഹം 2026 ഓഗസ്റ്റില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *