താണ്ഡവമാടി കാട്ടുതീ:  1.5 ലക്ഷം ഹെക്ടർ വനഭൂമിയും, നിരവധി വീടുകളും കത്തി നശിച്ചു, വിക്ടോറിയയില്‍ ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’  പ്രഖ്യാപിച്ചു

അതിശക്തമായ കാട്ടുതീയെത്തുടര്‍ന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അല്ലന്‍ സംസ്ഥാനത്ത് ദുരന്താവസ്ഥ  പ്രഖ്യാപിച്ചു. 18 പ്രാദേശിക ഭരണകൂട പരിധികളിലും ലേക്ക് ആല്‍പൈന്‍ മൗണ്ടന്‍ റിസോര്‍ട്ടിലുമാണ് ഈ ഉത്തരവ് ബാധകം. ലൂയിസ് (Longwood) മേഖലയിലുണ്ടായ കാട്ടുതീയില്‍ ഏകദേശം 1.5 ലക്ഷം ഹെക്ടറോളം വനഭൂമി നശിക്കുകയും നിരവധി വീടുകള്‍ കത്തിനശിക്കുകയും ചെയ്തു.

വിക്ടോറിയയില്‍ സ്ഥിതിഗതികള്‍ ഗുരുതരമായതിനെത്തുടര്‍ന്ന് പ്രീമിയര്‍ ജസീന്ത അല്ലന്‍ ഇന്ന് (2026 ജനുവരി 10) പുലര്‍ച്ചെ ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’ (State of Disaster) പ്രഖ്യാപിച്ചു. 2019-20 കാലത്തെ കറുത്ത വേനലിന് (Black Summer) ശേഷം വിക്ടോറിയ നേരിടുന്ന ഏറ്റവും വലിയ അഗ്‌നിബാധയാണിത്.

സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ നിലവിൽ വന്നതോടെ,ഈ പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാരിന് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും

നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍: അപകടസാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറാന്‍ മടിക്കുന്നവരെ നിര്‍ബന്ധപൂര്‍വ്വം മാറ്റാന്‍ അധികാരികള്‍ക്ക് അധികാരം ലഭിക്കും. ദുരന്തബാധിത പ്രദേശങ്ങളിലേ ക്കുള്ള ഗതാഗതവും ആളുകളുടെ സഞ്ചാരവും പൂര്‍ണ്ണമായും നിയന്ത്രിക്കാം.

 രക്ഷാപ്രവര്‍ത്തനത്തിനായി സ്വകാര്യ വസ്തുവകകളോ വാഹനങ്ങളോ താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കും.

പ്രധാന ബാധിത പ്രദേശങ്ങള്‍
സംസ്ഥാനത്തെ 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും (Local Government Areas) ലേക്ക് മൗണ്ടന്‍ ആല്‍പൈന്‍ റിസോര്‍ട്ടിലുമാണ് സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍ ബാധകം.

ഇതില്‍ ലോഗ്വുഡ് (Longwood), വാല്‍വ (Walwa), മെറെഡിത്ത് (Meredith) തുടങ്ങിയ പ്രദേശങ്ങളില്‍ തീ അതിശക്തമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *