ഇന്ത്യയിലെ പള്ളികളോട് നമ്മള്‍ ചെയ്യുന്നത് വിദേശത്തെ ക്ഷേത്രങ്ങളോട് ചെയ്താല്‍?? മുന്നറിയിപ്പുമായി കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും തടസ്സപ്പെടുത്തലുകളും വിദേശരാജ്യങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്. ഇന്ത്യയിലെ ‘അസഹിഷ്ണുത’ വിദേശത്തെ ക്ഷേത്രങ്ങളെ ബാധിച്ചേക്കാം; ഇസ്‌കോണ്‍ കണക്കുകള്‍ നിരത്തി കീര്‍ത്തി ആസാദിന്റെ ‘മുന്നറിയിപ്പ് നല്കി

വിദേശത്തുള്ള ഇസ്‌കോണ്‍ (ISKCON) ക്ഷേത്രങ്ങളോടും അവിടെയുള്ളവര്‍ ഇതേ രീതിയില്‍ പെരുമാറിയാല്‍ എന്ത് സംഭവിക്കും?’ എന്ന ചോദ്യമാണ് ആസാദ് എക്‌സ് പോസ്റ്റില്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇസ്‌കോണിന് യൂറോപ്പില്‍ ഏകദേശം 135 ക്ഷേത്രങ്ങളുണ്ട്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ ശ്രീകൃഷ്ണനായി സമര്‍പ്പിക്കപ്പെട്ട വലിയ ക്ഷേത്രങ്ങളുണ്ട്. കൂടാതെ, റഷ്യയില്‍ ഇസ്‌കോണിന് 30-ലധികം കേന്ദ്രങ്ങളുണ്ട്.
വടക്കേ അമേരിക്കയില്‍ ഇസ്‌കോണിന് 56 അഫിലിയേറ്റഡ് ക്ഷേത്രങ്ങളും മറ്റ് നിരവധി സ്ഥാപനങ്ങളുമുണ്ട്. തെക്കേ അമേരിക്കയിലും 60 ഇസ്‌കോണ്‍ ക്ഷേത്രങ്ങളുണ്ട്. കാനഡയില്‍ 12 ഇസ്‌കോണ്‍ കേന്ദ്രങ്ങളുണ്ട്.

ആഫ്രിക്കയില്‍ ഇസ്‌കോണിന് ആകെ 69 അഫിലിയേറ്റഡ് കേന്ദ്രങ്ങളാണുള്ളത്. ഡര്‍ബനിലെ കേന്ദ്രം പ്രത്യേകം പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയ്ക്ക് പുറമെ ഏഷ്യയില്‍ ഇസ്‌കോണിന് ഏകദേശം 80 കേന്ദ്രങ്ങളുണ്ട്. ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതില്‍ ഭൂരിഭാഗം കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഓസ്ട്രേലിയയില്‍ കൃഷ്ണാവബോധത്തിനായി സമര്‍പ്പിക്കപ്പെട്ട 6 ക്ഷേത്രങ്ങളാണുള്ളത്;ന്യൂസിലന്‍ഡില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്ന 4 കേന്ദ്രങ്ങളുമുണ്ട്.” ആസാദ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *