കുവൈറ്റ് സിറ്റി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികള്‍ ജവാദിന്റെയും ജംഷിനയുടെയും മകന് എസ്രാന്‍ ജവാദ് ആണ് മരിച്ചത്.
കൊയിലാണ്ടി നഗരസഭയിലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി പി ഇബ്രാഹിമിന്റെ മകനാണ് ജവാദ്. കഴിച്ച ഖര ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ അപ്പോള്‍ തന്നെ കുവൈറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗനിലയില്‍ മാറ്റമില്ലാതെ രണ്ടു ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശേഷം് മരണത്തിനു കീഴടങ്ങുകയായിരുന്നു. മതപരമായ ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കുവൈറ്റില്‍ തന്നെ ഖബര്‍ അടക്കുന്നതിനാണ് തീരുമാനം.

