കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജിന് കാറും ബസും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരിക്കേറ്റു. സ്വന്തം കാറില്‍ വന്ന് കടുത്തുരുത്തിയില്‍ വച്ച് പുറത്തേക്കിറങ്ങുമ്പോള്‍ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിച്ച കാറുമായി അമ്പതു മീറ്ററോളം മുന്നിലേക്കു മാറിയാണ് ബസ് നിന്നത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. സ്റ്റീഫന്‍ ജോര്‍ജ് കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ അദ്ദഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടം നടന്നയുടന്‍ ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപെട്ടു.

