കേരളം അപൂർവ ധാതുക്കളുടെ കലവറ; ഖനനത്തിനു തടസം ജനസാന്ദ്രത

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും സ​​​​​മ്പ​​​​​ന്ന​​​​​മാ​​​​​യ തോ​​​​​റി​​​​​യം അ​​​​​ട​​​​​ങ്ങി​​​​​യ മോ​​​​​ണോ​​​​​സൈ​​​​​റ്റ്, ഇ​​​​​ൽ​​​​​മ​​​​​നൈ​​​​​റ്റ്, റൂ​​​​​ട്ടൈ​​​​​ൽ, ല്യൂ​​​​​ക്കോ​​​​​ക്‌​​​​​സീ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ ടൈ​​​​​റ്റാ​​​​​നി​​​​​യം ധാ​​​​​തു​​​​​ക്ക​​​​​ൾ, സി​​​​​ർ​​​​​ക്കോ​​​​​ൺ, അ​​​​​നു​​​​​ബ​​​​​ന്ധ അ​​​​​പൂ​​​​​ർ​​​​​വ ഭൂ​​​​​മി മൂ​​​​​ല​​​​​ക​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സാ​​​​​ന്ദ്ര​​​​​ത ച​​​​​വ​​​​​റ-​​​​​നീ​​​​​ണ്ട​​​​​ക​​​​​ര-​​​​​കാ​​​​​യം​​​​​കു​​​​​ളം തീ​​​​​ര​​​​​ത്ത് കാ​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​ണ്ട്. ഭൂ​​​​​ഗ​​​​​ർ​​​​​ഭ ഖ​​​​​ന​​​​​ന​​​​​മോ വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പാ​​​​റ​​​​പൊ​​​​ട്ടി​​​​ക്ക​​​​ലോ ഇ​​​​ല്ലാ​​​​തെ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ഇ​​​​വ ഖ​​​​ന​​​​നം ചെ​​​​യ്യാ​​​​നാ​​​​കും. ഊ​​​​​ർ​​​​​ജ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം, പ്ര​​​​​തി​​​​​രോ​​​​​ധ നി​​​​​ർ​​​​​മാ​​​​​ണം, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ്, നൂ​​​​​ത​​​​​ന ലോ​​​​​ഹ​​​​​ശാ​​​​​സ്ത്രം എ​​​​​ന്നി​​​​​വ​​​​​യ്ക്ക് ഒ​​​​​ഴി​​​​​ച്ചു​​​​​കൂ​​​​​ടാ​​​​​നാ​​​​​വാ​​​​​ത്ത വ​​​​​സ്തു​​​​​ക്ക​​​​​ളാ​​​​ണി​​​​വ.

ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ധാ​​​​​തു പ​​​​​ര്യ​​​​​വേ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പൈ​​​​​ല​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി​​​​ത്ത​​​​ന്നെ നി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി മു​​​​മ്പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ വി​​​​വാ​​​​ദ​​​​മാ​​​​യ ശാ​​​​​ന്തി ബി​​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ഴു​​​​തി​​​​യ ഒ​​​​രു ലേ​​​​ഖ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​രൂ​​​​​ർ ഇ​​​​ക്കാ​​​​ര‍്യം പ​​​​റ​​​​ഞ്ഞ​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ മോ​​​​​ണ​​​​​സൈ​​​​​റ്റ് ക​​​​​രു​​​​​ത​​​​​ൽ ശേ​​​​​ഖ​​​​​ര​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ, ആ​​​​​ഗോ​​​​​ള തോ​​​​​റി​​​​​യം വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം നാ​​​​​ലി​​​​​ലൊ​​​​​ന്ന് കൈ​​​​​വ​​​​​ശം വ​​​​​യ്ക്കു​​​​​ന്നു. അ​​​​​തി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ണ്.

തോ​​​​​റി​​​​​യം വെ​​​​​റു​​​​​മൊ​​​​​രു ധാ​​​​​തു​​​​​വ​​​​​ല്ല; നൂ​​​​​ത​​​​​ന ബ്രീ​​​​​ഡ​​​​​ർ റി​​​​​യാ​​​​​ക്ട​​​​​റു​​​​​ക​​​​​ൾ വ​​​​​ഴി നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളോ​​​​​ളം ഇ​​​​​ന്ത്യ​​​​​യെ ഊ​​​​​ർ​​​​​ജ​​​​​സ്വ​​​​​ല​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​വു​​​​​ള്ള ഒ​​​​​രു ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല ഊ​​​​​ർ​​​​​ജ ആ​​​​​സ്തി​​​​​യാ​​​​​ണി​​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർഗോഡ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ചൈ​​​​നാ​​​​ക്ലേ, ചേ​​​​ർ​​​​ത്ത​​​​ല-​​​​അ​​​​രൂ​​​​ക്കു​​​​റ്റി ഭാ​​​​ഗ​​​​ത്ത് സി​​​​ലി​​​​ക്ക മ​​​​ണ​​​​ൽ, പാ​​​​ല​​​​ക്കാ​​​​ട് (വാ​​​​ള​​​​യാ​​​​ർ), കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ചു​​​​ണ്ണാ​​​​മ്പുക​​​​ല്ല്, എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, കൊ​​​​ല്ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഗ്രാ​​​​ഫൈ​​​​റ്റ്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർഗോഡ്്, കൊ​​​​ല്ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ബോ​​​​ക്സൈ​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ണ്ട്. കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​മ്പ​​​​യി​​​​രും മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഫ​​​​യ​​​​ർ ക്ലേ, ​​​​ഗാ​​​​ർ​​​​നെ​​​​റ്റ്, സ്വ​​​​ർ​​​​ണം എ​​​​ന്നി​​​​വ​​​​യും പാ​​​​ല​​​​ക്കാ​​​​ട്ട് മാ​​​​ഗ്ന​​​​സൈ​​​​റ്റും കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം ധാ​​​തു​​​ക്ക​​​ളു​​​ടെ ഖ​​​ന​​​ന​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സാ​​​ന്ദ്ര​​​ത വ​​​ലി​​​യ ത​​​ട​​​സ​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ഖ​​​ന​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന പ​​​രി​​​സ്ഥി​​​തി പ്ര​​​ത‍്യാ​​​ഘാ​​​ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​ലും കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് ബോ​​​ക്സൈ​​​റ്റ് ഖ​​​ന​​​ന​​​ത്തി​​​നു​​​മ​​​ട​​​ക്കം വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. സു​​​താ​​​ര‍്യ​​​വും സ​​​ത‍്യ​​​സ​​​ന്ധ​​​വു​​​മാ​​​യ പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ‍്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലേ ഖ​​​ന​​​നം സാ​​​ധ‍്യ​​​മാ​​​കൂ എ​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​നു​​​ഭ​​​വം വ‍്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *